ദിലീപ് ആലുവ സബ് ജയിലില്‍

222

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചു. ഐപിസി 120 ബി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡിയില്‍ വിടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി 14 ദിവസത്തേക്ക് ദിലീപിനെ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ചൊവ്വാഴ്ചയാണ് അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ദിലീപിനെ ഹാജരാക്കിയത്. രാവിലെ 6.20നാണ് പൊലീസ് ക്ലബില്‍ നിന്ന് ദിലീപിനെയും കൊണ്ട് പൊലീസ് ക്ലബില്‍ നിന്ന് പുറപ്പെട്ടത്. ജാമ്യമില്ലാ വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്.

NO COMMENTS