കാസര്‍കോട് താലൂക്ക് ബി പി എല്‍ അദാലത്ത്

117

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ കുറ്റിക്കോല്‍, ബേഡടുക്ക, മുളിയാര്‍, കാറഡുക്ക, ദേലമ്പാടി പഞ്ചായത്തിന് കീഴില്‍ താമസക്കാരായ റേഷന്‍കാര്‍ഡ് ഉടമകളില്‍ മുന്‍ഗണന (ബി പി എല്‍) റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കായുള്ള അദാലത്ത് കാസര്‍്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തും. കുറ്റിക്കോല്‍, ബേഡടുക്ക പഞ്ചായത്തിലുള്ളവര്‍ക്ക് നവംബര്‍ 14 നും മുളിയാര്‍, കാറഡുക്ക, ദേലമ്പാടി പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് നവംബര്‍ 15 നും ആണ് അദാലത്ത്.

രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും.നിലവില്‍ അപേക്ഷ സമര്‍്പ്പിച്ചവര്‍ക്ക് മാത്രമാണ് അവസരം. അന്നേ ദിവസം പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകര്‍ റേഷന്‍കാര്‍ഡ്, സപ്ലൈ ഓഫീസില്‍ നിന്നും നല്കിയ ടോക്കണ്‍, വീട്, സ്ഥലം എന്നിവയുടെ നികുതി അടച്ച പകര്‍പ്പ്, ഏറ്റവും പുതിയ കറന്റ് ബില്ല്, വാടക വീട്ടില്‍ താമസിക്കുന്നവര്‍ കെട്ടിട ഉടമയുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ് , രോഗവിവരങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം അദാലത്തില്‍ പങ്കെടുക്കണം.

NO COMMENTS