തമിഴ്നാട്ടിലെ കരൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ചു കൊന്നു

143

ചെന്നൈ• തമിഴ്നാട്ടിലെ കരൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ചു കൊന്നു. മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സൊനാലി (21) ആണ് കൊല്ലപ്പെട്ടത്. ക്ലാസ് മുറിയില്‍ കയറിയാണ് തലയ്ക്കടിച്ചു കൊന്നത്. അതേ കോളജിലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന ഉദയകുമാറിലെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണു കാണമെന്നു പൊലീസ് വ്യക്തമാക്കി.
സംസാരിക്കാനുള്ള ഉദയകുമാറിന്റെ ശ്രമത്തോടു സൊനാലി പ്രതികരിച്ചില്ലെന്നു ദൃക്സാക്ഷികള്‍ അറിയിച്ചു തുടര്‍ന്നു ശക്തമായ വാഗ്വാദം ഉണ്ടായി. പെട്ടെന്നുതന്നെ ക്ലാസ്മുറിയിലെ തകര്‍ന്നുകിടന്ന മേശയുടെ തടിക്കഷണം എടുത്ത് ഉദയകുമാര്‍ അടിക്കുകയായിരുന്നു. നിരവധിത്തവണ സൊനാലിയെ അടിച്ചു.ബോധംമറഞ്ഞ് സൊനാലി നിലത്തുവീണു.ആളുകള്‍ ഓടിക്കൂടുന്നതിനു മുന്‍പേ ഉദയകുമാര്‍ ഓടിരക്ഷപെട്ടു. പ്രദേശത്തെ ആശുപത്രിയിലെത്തിച്ച സൊനാലിയെ പിന്നീട് മധുരയിലെ ആശുപത്രിയിലേക്കു മാറ്റി. തലയിലേറ്റ ശക്തമായ അടിയില്‍ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. പിന്നീടു മധുരയ്ക്കു സമീപത്തുനിന്ന് ഉദയകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.

NO COMMENTS

LEAVE A REPLY