കേരളപ്പിറവി ദിനം മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ പഞ്ചിങ് കര്‍ശനമാക്കി

205

പത്തനംതിട്ട • കേരളപ്പിറവി ദിനം മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ ജീവനക്കാരുടെ ഹാജര്‍ പഞ്ചിങ് കൂടുതല്‍ ഡിപ്പോകളിലേക്കു വ്യാപിപ്പിച്ചു. നേരത്തെ തന്നെ ബയോ മെട്രിക് പഞ്ചിങ് സൗകര്യമുള്ള ഐഡി കാര്‍ഡുകള്‍ നല്‍കിയിരുന്നെങ്കിലും നവംബര്‍ ഒന്നുമുതലാണ് ഹാജര്‍ പഞ്ചിങ് രീതിയിലേക്കാക്കുന്നത് കര്‍ശനമാക്കിയത്. ഡ്യൂട്ടി തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബേ മെഷീനില്‍ കാര്‍ഡ് കടത്തി പഞ്ച് ചെയ്യണം. ഇതുമൂലം പുലര്‍ച്ചെയും മറ്റും ജോലിക്ക് ഹാജരാകുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഉറക്കമിളച്ച്‌ വീടുകളില്‍ നിന്നു പുറപ്പെടേണ്ട സ്ഥിതിയാണ്. മറ്റു ഡിപ്പോകളില്‍ നിന്ന് സ്ഥലം മാറി വന്നവര്‍ക്ക് പലയിടത്തും പഞ്ച് ചെയ്യാനാവുന്നില്ല. കെല്‍ട്രോണാണ് പഞ്ചിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും മറ്റും ഏതാനും മാസങ്ങളായി പഞ്ചിങ് സംവിധാനം നിലവിലുണ്ട്.

NO COMMENTS

LEAVE A REPLY