ജിയോയെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

292

ടെലികോം മേഖലയെ മാറ്റിമറിക്കാനായി ജിയോ എത്തിയിരിക്കുകയാണ്. എങ്കിലും കുറഞ്ഞ നിരക്കില്‍ വളരെ വലിയ സേവനം ലഭ്യമാക്കുന്ന ജിയോയെക്കുറിച്ച്‌ ആളുകള്‍ക്ക് ഇപ്പോഴും വളരെയേറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ ജിയോ സേവനം ഔദ്യോഗികമായി ലഭ്യമായി തുടങ്ങും. ഡിസംബര്‍ 31 വരെ ജിയോയുടെ സേവനങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും. തുടര്‍ന്ന് 2017 ജനുവരി ഒന്ന് മുതല്‍ താരിഫ് പ്ലാനിലൂടെ മാത്രം സേവനം ലഭ്യമാകും.

നിലവില്‍ ലൈഫ്, സാസംങ്, എല്‍ജി, പാനസോണിക്ക്, മൈക്രോമാക്സ്, യു, അല്‍ക്കാടെല്‍, ടിസിഎല്‍, വിവോ, ഇന്‍ടെക്സ്, അസ്യൂസ്, ജിയോനി, കാര്‍ബണ്‍, ലാവ, സോളോ, വീഡിയോകോണ്‍, സാന്‍സ്യൂയി, സോണി, എച്ച്‌ടിസി 4ജി എന്നീ ഫോണുകള്‍ക്കാണ് സിം അടക്കം മൂന്ന് മാസത്തെ ജിയോ ഓഫര്‍ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിവ്യൂ ഓഫര്‍ കഴിഞ്ഞാലും ഡേറ്റയ്ക്ക് മാത്രമേ ജിയോ പണം ഈടാക്കൂ. 149 രൂപയില്‍ ആരംഭിക്കുന്ന പത്ത് താരിഫ് പ്ലാനുകളാണ് ജിയോക്കുള്ളത്.
*പ്ലാന്‍ നിരക്ക്: 149 രൂപ: 0.3 ജിബി+100 എസ്‌എംഎസ്+ കാലാവധി 28 ദിവസം
*പ്ലാന്‍ നിരക്ക്: 499 രൂപ: 4ജിബി+വോയ്സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്സ്പോട്ടുകളിലൂടെ 8ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
*പ്ലാന്‍ നിരക്ക്: 999 രൂപ: 10 ജിബി+ വോയ്സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്സ്പോട്ടുകളിലൂടെ 20 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
*പ്ലാന്‍ നിരക്ക്: 1,499 രൂപ: 20 ജിബി+ വോയ്സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്സ്പോട്ടുകളിലൂടെ 40 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 40 ദിവസം
*പ്ലാന്‍ നിരക്ക്: 2,499 രൂപ: 35 ജിബി+ വോയ്സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്സ്പോട്ടുകളിലൂടെ 70 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
*പ്ലാന്‍ നിരക്ക്: 3,999 രൂപ: 60 ജിബി+ വോയ്സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്സ്പോട്ടുകളിലൂടെ 120 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
*പ്ലാന്‍ നിരക്ക്: 4,999 രൂപ: 75 ജിബി+ വോയ്സും മെസേജും അണ്‍ലിമിറ്റഡ്+ ജിയോ ഓപ്പറേറ്റഡ് വൈഫൈ ഹോട്ട്സ്പോട്ടുകളിലൂടെ 150 ജിബി ഡേറ്റ+ അണ്‍ലിമിറ്റഡ് രാത്രി ഉപയോഗം+ കാലാവധി 28 ദിവസം
നിലവിലെ നിങ്ങളുടെ നമ്ബര്‍ ജിയോയിലേക്ക് മാറ്റാനായി < Port > < space> < mobile number >എന്ന് ടൈപ്പ് ചെയ്ത് 1900 എന്ന് നമ്ബറിലേക്ക് എസ്‌എംഎസ് അയക്കണം.യൂനീക് പോര്‍ട്ട് കാര്‍ഡ് സഹിതം ഒരു എസ്‌എംഎസ് 1901ല്‍ നിന്നും ഉപഭോക്താവിന് മറുപടിയായി ലഭിക്കും. പതിനഞ്ച് ദിവസമാണ് ഈ നമ്ബറിന്റെ കാലാവധി. അതിനു ശേഷം അടുത്തുള്ള റിലയന്‍സ് മൊബൈല്‍ സ്റ്റോറില്‍ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച്‌ നല്‍കണം. പേരും അഡ്രസ്സും തെളിയിക്കാനുള്ള രേഖകളും ഒരു ഫോട്ടോഗ്രാഫും അപേക്ഷയ്ക്കൊപ്പം ഉണ്ടായിരിക്കണം. റിലയന്‍സ് നിങ്ങള്‍ക്ക് പുതിയ സിം നല്‍കും. അടുത്ത അഞ്ച് ദിവസം(നിയമപ്രകാരം) നിലവിലെ ടെലികോ സേവന ദാതാവില്‍ തുടരണം. ആറാമത്തെ ദിനം പഴയ സിം മാറ്റി ജിയോ സിം ഉപയോഗിക്കാം ജിയോ പോര്‍ട്ടിങ് സേവനം ഒദ്യോഗികമായി ഉടനെത്തന്നെ അവതരിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.