അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്

200

കാന്‍പൂര്‍ • അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിജയം ആറു വിക്കറ്റ് അകലെ. 434 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് 93 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു ദിവസത്തെ കളികൂടി അവശേഷിക്കെ, ആറു വിക്കറ്റുകളുമായി കിവീസ് താരങ്ങള്‍ക്ക് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ എത്രത്തോളം പ്രതിരോധിച്ചുനില്‍ക്കാനാകുമെന്ന് കണ്ടറിയണം. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്സ് 377 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.കാന്‍പൂരിലെ കറങ്ങിത്തിരിയുന്ന പിച്ചില്‍ എല്ലാം ഇന്ത്യയ്ക്ക് അനൂകൂലം. അവസാന ദിവസം എത്ര സമയം ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രതിരോധിക്കാന്‍ കീവീസിന് കഴിയുമെന്നാണ് അറിയേണ്ടത്.434 എന്ന വലിയ വിജയലക്ഷ്യം സ്വീകരിച്ചിറങ്ങിയ ആതിഥേയര്‍ക്ക് രവിചന്ദ്ര അശ്വിന്റെ പന്തുകളെ പ്രതിരോധിക്കാനായില്ല.37-ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. കിവീസ് ക്യാപ്റ്റന്‍ വില്യംസിനെ വീഴ്ത്തിയാണ് അശ്വിന്‍ ചരിത്രം കുറിച്ചത്. ഓസീസ് ലെഗ്സ്പിന്നര്‍ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മല്‍സരങ്ങളില്‍ നിന്നായിരുന്നു നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്താന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയില്‍ രണ്ടാമതെത്തിയത്.വില്യംസിനു തൊട്ടുപിന്നാലെ റോസ് ടെയ്ലറുടെ റണ്ണൗട്ട് കൂടിയായപ്പോള്‍ കീവീസ് തകര്‍ന്നു. നാലാം ദിനം കളി അവസാനിപ്പിക്കുമ്ബോള്‍ ഇന്ത്യന്‍ സ്കോറിനേക്കാള്‍ 340 റണ്‍സ് പിന്നിലാണ് കിവീസ്. ഒന്നിന് 159 എന്ന സ്കോറില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യയെ ആദ്യ സെഷനില്‍ സാന്റ്നറും ഇഷ് സോധിയും വട്ടം കറക്കി. മുരളി വിജയ്‍യും പൂജാരയും കോഹ്‍ലിയും പുറത്തായെങ്കിലും രഹാനെയും രോഹിതും ജഡേജയും ഇന്ത്യയ്ക്ക് ജയമുറപ്പിക്കാന്‍ പോന്ന സ്കോര്‍ നല്‍കി.
ജഡേജ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ പുറത്താകാതെ 68 റണ്‍സെടുത്തു. സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരെല്ലാം പുറത്തായ കീവിസിന് കാന്‍പൂരില്‍ ഒരു ദിവസം മുഴുവന്‍ അശ്വിനേയും ജഡേജയേയും പ്രതിരോധിച്ച്‌ നില്‍ക്കാനാകില്ല. അങ്ങനെയെങ്കില്‍ അഞ്ഞൂറാം ടെസ്റ്റ് ഇന്ത്യയ്ക്ക് ഉറപ്പിക്കാം.

NO COMMENTS

LEAVE A REPLY