ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ വൈ കാറ്റഗറി സുരക്ഷ വേണ്ടന്ന് കുമ്മനം രാജശേഖരന്‍

220

തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വേണ്ടന്നു വച്ചു. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്കും സുരക്ഷ വേണ്ടന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കുമ്മനത്തിന്‍റെ നടപടി. കേരളത്തിലെ നാല് ബി.ജെ.പി നേതാക്കള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്‍റ് പി.കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സുരക്ഷ അനുവദിച്ചത്. വൈ കാറ്റഗറി സുരക്ഷയുള്ള നേതാവിന് ഒരാള്‍ക്ക് 12 സി.ആര്‍.പി.എഫ് സുരക്ഷാ ഭടന്‍മാരുടെ അകന്പടി ലഭിക്കും.

NO COMMENTS

LEAVE A REPLY