പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് – എം എല്‍ എ -നിര്‍വഹിക്കും

208

കാസര്‍കോട് : കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ സഹകരണത്തോടെ കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ആരംഭിക്കുന്ന പിഎസ്‌സി ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന്(26) എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിക്കും.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും.

വിദൂര ഗ്രാമീണ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം , വണ്‍ ടൈം രജിസ്‌ട്രേഷന്‍ , സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡിങ്ങ് , ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡിങ്ങ്, തുടങ്ങിയ വിവിധ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ,വിദ്യാര്‍ത്ഥികള്‍ക്ക് പി എസ് സി പരീക്ഷ സമ്പ്രദായത്തെപ്പറ്റി ശരിയായ അവബോധം നല്‍കുന്നതിനും എംപ്ലോയ്‌മെന്റ് വകുപ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആരംഭിക്കുന്ന നൂതന സംവിധാനമാണ് കേരള പി എസ് സി ഫെസിലിറ്റേഷന്‍ സെന്റര്‍.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി കെ സന്തോഷ് കുമാര്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഹോസ്ദുര്‍ഗ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ടി ജയപ്രകാശ് , എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ് ഇ) കെ ഗീതാകുമാരി , എംപ്ലോയ്മെന്റ് ഓഫീസര്‍ (വി ജി) എ ഷീജ എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.തുടര്‍ന്ന് കെ പി എസ് സി സെക്ഷന്‍ ഓഫീസര്‍ ബി രാധാകൃഷണ ബോധവത്കരണ ക്ലാസ് നയിക്കും.

NO COMMENTS