തിരുവനന്തപുരത്ത് 2103 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

13

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (05 സെപ്റ്റംബർ 2021) 2103 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1876 പേർ രോഗമുക്തരായി. 14.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 17322 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1988 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യപ്രവർത്തകരാണ്.പുതുതായി 3015 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 366 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 42669 ആയി.

NO COMMENTS