പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോട് റാന്നി സിഐയുടെ ക്രൂരപീഡനം

267

റാന്നി: പാറഖനനത്തിനെതിരെ സമരം ചെയ്ത് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിലുള്ള സ്ത്രീയുടെ രണ്ടു വയസ്സുള്ള മകളോട് റാന്നി സിഐയുടെ ക്രൂരപീഡനം. അറസ്റ്റിലായ നാറാണമൂഴി മാത്യു, റീന ദമ്ബതികളുടെ ഇളയ മകള്‍ ബെല്ല റോസിനോടാണ് സിഐ ന്യൂമാന്റെ ക്രൂരത. പത്തനംതിട്ടയില്‍ റാന്നി ചെമ്ബന്‍മുടിയിലെ പാറഖനനത്തിനെതിരെയായിരുന്നു നാട്ടുകാരുടെ സമരം.
വിശന്ന് വലഞ്ഞ് അമ്മയുടെ അടുത്തേക്ക്പോയ ബെല്ല റോസിനെ സിഐ കൈയ്ക്കു പിടിച്ചു പുറത്താക്കി. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ വേണ്ടിയാണ് കുട്ടിയെ അമ്മയുടെ അടുത്തേക്ക് വിട്ടത്. സിഐയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

NO COMMENTS

LEAVE A REPLY