പി എസ്‌ സി പരീക്ഷയിൽ ആൾമാറാട്ടം ; പിടിക്കപ്പെടുമെന്നുറപ്പായ യുവാവ് ഹാളിൽ നിന്ന് ഇറങ്ങി ഓടി

61

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി ലാസ്‌റ്റ് ഗ്രേഡ് (മെയിൻ) പി എസ്‌ സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായ യുവാവ് ഹാളിൽ നിന്ന് ഇറങ്ങി ഓടി. പിഎസ്‌സി ജീവനക്കാർ പുറകേ ഓടിയെങ്കിലും പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടി രുന്ന ബൈ ക്കിൽ കയറി യുവാവ് രക്ഷപ്പെട്ടു.

ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥർ പരിശോധിക്കും. ബയോ മെട്രിക് പരിശോധനയും നടത്തും. ആധാർ ലിങ്ക് ചെയ്‌തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്. രേഖകൾ പരിശോധിക്കാൻ ഇൻവിജിലേറ്റർ അടുത്തെത്തിയപ്പോൾ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. രക്ഷപ്പെട്ട ആളെ തിരിച്ചറി യാനുള്ള ശ്രമം ആരംഭിച്ചു. പിഎസ്‌സി പൊലീസിൽ പരാതി നൽകും.

പിഎസ്‌സി ചെയർമാനുമായി ആലോചിച്ചശേഷം ഇന്നു തന്നെ പരാതി നൽകുമെന്ന് പിഎസ്‌സി അധികൃതർ പറഞ്ഞു. സീറ്റിൽ ഹാൾ ടിക്കറ്റ് നമ്പർ രേഖപ്പെടുത്തിയിരുന്നതിനാൽ ഇറങ്ങി ഓടിയ ആളെ കണ്ടെത്താനാകുമെന്നാണ് അറിയുന്നത് . പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂ‌ളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് ആൾമാറാട്ടം നടത്താൻ ശ്രമം നടന്നത്. രാവിലെ 7 15 മുതൽ 9 15വരെയായിരുന്നു പരീക്ഷ 52,879 പേരാണ് സംസ്ഥാന തലത്തിൽ നടക്കുന്ന പരീക്ഷ എഴുതുന്നത്.

NO COMMENTS

LEAVE A REPLY