വടക്കൻ ജില്ലകളില്‍ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ; ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

17

സംസ്ഥാനത്ത് കാലവര്‍ഷ മഴ അതിശക്തമായി പെയ്യുന്നു. വടക്കൻ ജില്ലകളില്‍ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം .

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

കോഴിക്കോട് ജില്ലയിലെ താമരശേരിയില്‍ ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകള്‍ തകര്‍ന്നു. തെങ്ങ് കടപുഴകി വീണ് ഉല്ലാസ് കോളനിയിലെ സുനിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് യല്ലോ അലേര്‍ട്ട് ആണ്.

കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലി യിലും കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു.കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് രാവിലെ 11 മണിക്കാ ണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. പത്ത് സെന്റി മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY