സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി

276

ന്യൂഡല്‍ഹി: സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കാനും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനാണ് നീക്കം. ഉച്ചഭക്ഷണം വേണ്ട കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലേക്ക് അറിയിപ്പ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.ഉച്ചഭക്ഷണപദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നറിയിച്ച്‌ സ്കൂളുകള്‍ക്ക് വിജ്ഞാപനം നല്‍കും. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സ്കൂള്‍ വിദ്യാഭ്യാസസാക്ഷരതാ വകുപ്പ് ആധാറിനായി ജൂണ്‍ 30 വരെ സമയം നല്‍കും. സ്കൂളുകളില്‍ ഉച്ചഭക്ഷം പാകം ചെയ്യുകയും വിളമ്ബുകയും ചെയ്യുന്നവരും ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരായതുകൊണ്ടാണ് അവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY