സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംങ് ; ഉടമകളുടെ യോഗം 4 ന്

129

കോഴിക്കോട് : തൊഴിലും നൈപുണ്യവും വകുപ്പ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. പദ്ധതി വിശദീകരിക്കുന്നതിനായി തൊഴിലുടമകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു യോഗം സപ്തംബര്‍ നാലിന് വൈകീട്ട് മൂന്ന് മണിക്ക് ജില്ലാ ലേബര്‍ ഓഫീസില്‍ ചേരും. ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപന ഉടമകള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

ചേളന്നൂരില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി :വിളവെടുപ്പുത്സവത്തിന് തുടക്കമായിചേളന്നൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ പുതുമ സ്വയം സഹായ സംഘം നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ചേളന്നൂര്‍ കൃഷി ഓഫീസര്‍ ദീലിപ് കുമാര്‍ നിര്‍വഹിച്ചു. ചേളന്നൂരിലെ പുളിയകുന്നുമ്മല്‍ എന്ന മലയിലെ ഒരേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. വെള്ളരി, ഇളവന്‍, പയര്‍, വെണ്ട, മത്തന്‍, ഇലക്കറികള്‍ തുടങ്ങിയവയാണ് ഇവിടെ വിളവെടുത്തത്. മഴക്കാല പച്ചക്കറി കൃഷിയായി തുടങ്ങിയ ഓണത്തിന് ഒരു മുറം പച്ചക്കറിയില്‍ മികച്ച വിളവാണ് ലഭിച്ചത്. കൃഷിക്കായി ചേളന്നൂര്‍ കൃഷി ഭവന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓണത്തിന് മുന്നോടിയായി ആദ്യ വിളവെടുപ്പാണ് നടത്തിയത്

വാര്‍ഡ് മെമ്പര്‍ ഷീന കണ്ണങ്കണ്ടി അധ്യക്ഷത വഹിച്ചു. പുതുമ സ്വയം സഹായ സംഘം പ്രസിഡന്റ് എന്‍ സതീശന്‍, സെക്രട്ടറി ഷിജു കെ.എന്‍ ഭാരവാഹികളായ പ്രകാശന്‍, ജനാര്‍ദ്ദനന്‍, രജ്ഞിത്, അശോകന്‍, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS