പാപ്പിനിശേരിയില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് വടിവാളുകള്‍ പൊലീസ് പിടിച്ചെടുത്തു

183

കണ്ണൂര്‍• പാപ്പിനിശേരി കാട്യം ചാലില്‍നിന്ന് ഒളിപ്പിച്ച നിലയിലുള്ള രണ്ട് വടിവാളുകള്‍ പൊലീസ് പിടിച്ചെടുത്തു.
ചാലിലെ കോഴിക്കടയ്ക്കു പിറകില്‍ ഒളിപ്പിച്ച നിലയില്‍ മാരകായുധങ്ങളുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വളപട്ടണം എസ്‌ഐ ശ്രീജിത് കൊടേരി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ പിടികൂടിയത്. ഇന്നു വൈകിട്ട് ആറിനാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടക്കുന്നു.