വിദ്യാരംഭം ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി ; എഴുതിച്ചത് ദേവനാഗിരി ലിപിയിലും മലയാളത്തിലും അറബിയിലും

31

തിരുവനന്തപുരം : കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി. “ഓം ഹരി: ശ്രീ ഗണപതയേ നമ: , അവിഘ്നമസ്തു” എന്ന് ദേവനാഗിരി ലിപിയിലും “ഓം , അ, ആ” എന്നിവ മലയാളത്തിലും, ഖുറാനില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ വാക്യമായ ‘ദൈവനാമത്തിൽ വായിക്കൂ’ എന്നർത്ഥം വരുന്ന അറബിയിലു മാണ് ഗവര്‍ണര്‍ കുട്ടികളെ എഴുതിച്ചത്.

വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കുവാൻ ഗവര്‍ണറുടെ നാല് പേരക്കുട്ടികളുമുണ്ടാ യിരുന്നു (റാഹം, ഇവാന്‍, സീറ, അന്‍ വീര്‍). പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അക്ഷരമാല, പ്രസാദം, കളറിംഗ് ബുക്ക് , ക്രയോണ്‍ തുടങ്ങിയവ നല്‍കി.

കേരള രാജ് ഭവന്‍ ഓഡിറ്റോറിയതില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. രവിലെ 7.45 നു തുടങ്ങിയ വിദ്യാരംഭത്തില്‍ പങ്കെടു ക്കാൻ കുട്ടികള്‍ രാവിലെ 6 മണിക്ക് മുന്നേ എത്തിയിരുന്നു.തിരുവനന്തപുരത്തിനു പുറമേ കോട്ടയം ഇടുക്കി, തൃശൂര്‍, തുടങ്ങിയ ജില്ലകളിലെ കുട്ടികളും നേരത്തേ എത്തിയിരുന്നു. വിദ്യാരംഭ ച്ചടങ്ങിനും പൂജയ്ക്കും നേതൃത്വവും മാര്‍ഗനിര്‍ദേശവും നല്‍കിയ ആചാര്യന്‍ എസ് .ഗിരീഷ് കുമാര്‍ , പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, എന്‍ രാജീവ്, എം ശങ്കര നാരായണന്‍, അര്‍ .രാജേന്ദ്രന്‍, ഡി .ഭഗവല്‍ദാസ് എന്നിവരെ ചടങ്ങിനുശേഷം ഗവര്‍ണര്‍ ആദരിച്ചു.

NO COMMENTS

LEAVE A REPLY