സർക്കാരിന്റെ ഒ ടി ടി പ്ലാറ്റ്‌ഫോം ഇ-SPACE മലയാള സിനിമയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും : മന്ത്രി സജി ചെറിയാൻ

44

സംസ്ഥാന സർക്കാരിന് കീഴിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഇ -SPACE ഒ ടി ടി പ്ലാറ്റ്‌ഫോം മലയാള സിനിമാ മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്നും സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറി യാൻ പറഞ്ഞു.

സാംസ്‌കാരിക വകുപ്പിന് കീഴിൽ കെ എസ് എഫ് ഡി സി തയ്യാറാക്കുന്ന ഒ ടി ടി പ്ലാറ്റ്‌ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർക്കാരിന് കീഴിൽ ഇത്തരത്തിൽ ഒരു ഒ ടി ടി പ്ലാറ്റ് ഫോം തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നവംബർ ഒന്നിന് തന്നെ ഇത് പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

ലോകോത്തര സിനിമാസ്വാദനം സാധ്യമാക്കുന്ന ഈ ഒ ടി ടി പ്ലാറ്റ്‌ഫോമിൽ തിയേറ്റർ റിലീസിന് ശേഷമാണ് സിനിമകൾ ലഭ്യ മാകുക. അതിനാൽ തിയേറ്റർ വരുമാനം തടസപ്പെടില്ല. ഒ ടി ടി പ്ലാറ്റ്‌ഫോം വഴി ഓരോ തവണ പ്രേക്ഷകർ സിനിമ ആസ്വദിക്കു മ്പോഴും നിശ്ചിത തുക നിർമാതാവിന് ലഭിക്കും. ഡോക്യുമെന്ററികൾ, ഹ്രസ്വ ചിത്രങ്ങൾ തുടങ്ങിയവയും ഇതുവഴി ലഭ്യമാകും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതുമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒ ടി ടി പ്ലാറ്റ്‌ഫോമിൽ സിനിമകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ജൂൺ ഒന്ന് മുതൽ കെ എസ് എഫ് ഡി സി ഹെഡ് ഓഫി സിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. ചടങ്ങിൽ കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടർ എൻ മായ, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, കെ എസ് എഫ് ഡി സി ബോർഡ് അംഗം കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

NO COMMENTS