ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ; വിരാട് കൊഹ്‌ലിക്ക് ഇരട്ട സെഞ്ചുറി

399

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് ഇരട്ട സെഞ്ചുറി. 238 പന്തില്‍ നിന്ന് 20 ബൗണ്ടറികളോടെയായിരുന്നു ഇന്ത്യന്‍ നായകന്‍ ആറാമത്തെ ഇരട്ട സെഞ്ചുറി നേടിയത്. ഇതിനു മുമ്പ് ആറ് ഇരട്ട സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ളത് സച്ചിനും, സെവാഗും ആയിരുന്നു. അഞ്ച് ഇരട്ട സെഞ്ചുറികളെന്ന ദ്രാവിഡിന്റെ റെക്കാര്‍ഡും കൊഹ്‌ലി മറികടന്നു. അഞ്ച് ഇരട്ട സെഞ്ചുറികള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറയുടെ റെക്കാഡും കൊഹ്‌ലി മറികടന്നു.

NO COMMENTS