ശരിയായ കാഴ്ച

222

സോക്രട്ടീസ് വൃദ്ധനായപ്പോൾ അദ്ദേഹം ആളുകളെ വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം നടത്തി. തന്നെ ഇനി ആരും ഒരു വിജ്ഞാനി എന്ന് വിളിക്കരുത് എന്നായിരുന്നു ആ പ്രഖ്യാപനത്തിലെ ആവശ്യം. സോക്രട്ടീസ് പറഞ്ഞു ചെറുപ്പമായിരുന്നപ്പോൾ അറിവുണ്ടെന്ന ബോധത്തിലാണ് ഞാൻ ജീവിച്ചത്. കാര്യങ്ങൾ ശരിയാംവിധം അറിഞ്ഞു തുടങ്ങിയതോടെ ആ ധാരണ തകർന്നുപോയി ഇപ്പോൾ ശരിയായ കാഴ്ച ലഭിച്ചപ്പോൾ എന്നെക്കാൾ അറിവ് കുറഞ്ഞവരായി ആരുമില്ലെന്ന് ഞാനറിയുന്നു

അറിവില്ലായ്മയെ തിരിച്ചറിയലാണ് യഥാർത്ഥ അറിവ് എന്ന് ജ്ഞാനികൾ ഓർമ്മപ്പെടുത്തുന്നു. ആ അറിവിലാണ് ആത്മ പ്രകാശത്തിന്റെ ആകാശങ്ങളിലൂടെ അയാൾ പറന്നു തുടങ്ങുന്നത്. ജ്ഞാനത്തിന്റെയും ബ്രഹ്മ ജ്ഞാനത്തെയും പ്രകാശ ലോകങ്ങൾ അവനെ നയിക്കുന്നു. അറിവ് ഭൂതകാലത്തിന്റേതാണ് അറിയൽ വർത്തമാനവുമാണ്. അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു . അറിഞ്ഞവൻ അറിവിനപ്പുറം പോകുന്നതിവിടെയാണ്

NO COMMENTS