അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്ന് ജി.സുധാകരന്‍

218

കണ്ണൂര്‍ : അമിത് ഷാ ദേശീയ രാഷ്ട്രീയ ഗുണ്ടയാണെന്ന് ജി.സുധാകരന്‍. സര്‍ക്കാരിനെ താഴെയിടാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും സുധാകരന്‍ പറഞ്ഞു. കോടതിയേയോ ജനാധിപത്യത്തേയോ അമിത് ഷാക്ക് ബഹുമാനമില്ല. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നാണ്‌ അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത്. അമിത് ഷാ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ക്ഷേത്രനടയില്‍ നിന്ന് രഥയാത്ര നടത്താന്‍ അനുവാദം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ മേധാവിത്തത്തിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇതെന്നും ജി.സുധാകരന്‍ കൂട്ടിച്ചേർത്തു.

NO COMMENTS