കാസറഗോഡ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം

92

കാസറഗോഡ് : ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കണം. അവശ്യ സര്‍വ്വീസുകളില്‍ നൂറുശതമാനം ഹാജര്‍ ഉറപ്പാക്കണം. എന്നാല്‍ അവശ്യ സര്‍വ്വീസുകളല്ലാത്ത വകുപ്പുകളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. പരമാവധി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കും.

ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നതിന് പകരം ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ സേവനം ഉറപ്പു വരുത്താന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ജനങ്ങള്‍ നേരിട്ട് ഓഫീസുകളില്‍ എത്തിയാല്‍ മതിയാവും.

NO COMMENTS