കെ സുരേന്ദ്രനെ ബിജെപിക്കാർ കാലുവാരിയെന്ന് പി.സി ജോർജ്.

151

പൂഞ്ഞാർ: എൻഡിഎയുടെ പത്തനംതിട്ട സ്ഥാനാർഥി കേ. സുരേന്ദ്രനെ ബിജെപിക്കാർ കാലുവാരിയെന്ന ആരോപണവുമായി പി.സി ജോർജ്. കൂടെനടന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ തന്നെ ആന്റോ ആന്റണിക്ക് വോട്ടുചെയ്യാൻ ആവശ്യപ്പെട്ടുവെന്നും പി.സി ജോർജ് വെളിപ്പെടുത്തി.

പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും സുരേന്ദ്രനൊപ്പമുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ അയാൾ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനും മകളും വിദേശത്തുനിന്ന് വരാൻ പറഞ്ഞിട്ടുണ്ട്. അവർ വന്നുകഴിഞ്ഞാൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ പറയുമെന്ന് പറഞ്ഞതായും പി.സി ജോർജ് പറഞ്ഞു.

ഇത്തരത്തിൽ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോൺവിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും പി.സി ജോർജ് പറഞ്ഞു

NO COMMENTS