നോട്ട് മാറി നല്‍കാന്‍ അനുവദിക്കുന്നില്ല : സഹകരണമേഖലയില്‍ ഹര്‍ത്താല്‍

196

കൊച്ചി: നോട്ട് മാറി നല്‍കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് സഹകരണമേഖലയില്‍ ഹര്‍ത്താല്‍. സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമിക സഹകരണ ബാങ്കുകളും, സഹകരണ സംഘങ്ങളും ഇന്ന് അടഞ്ഞു കിടക്കും. എന്നാല്‍ ഇടപാടുകാരുടെ ബുദ്ധിമുട്ട് പരിഗണിച്ച്‌ ജില്ലാ സഹകരണ ബാങ്കുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കി. ജില്ലാ ബാങ്ക് ജീവനക്കാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ക്ഷീരോത്പാദക സഹകരണ സംഘങ്ങളും, കൈത്തറി-കാര്‍ഷിക- സ്വയം തൊഴില്‍ സംഘങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്തെ കോഫി ഹൗസുകളും അടഞ്ഞു കിടക്കും.
പുതുതലമുറ- ബാങ്കുകളെ സഹായിക്കാനാണ് സഹകരണ സംഘങ്ങള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാരോപിച്ചാണ് പ്രതിഷേധം.

NO COMMENTS

LEAVE A REPLY