ഭക്ഷ്യ വിഷബാധ ; സ്കൂളുകളില്‍ ഇന്നും പരിശോധന

29

തിരുവനന്തപുരം: വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധ യുടെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ ഇന്നും പരിശോധന തുടരും. ആരോഗ്യ -വിദ്യാഭ്യാസ – ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത സമിതിയാണ് പരിശോധന നടത്തുന്നത്.

വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങള്‍ സംബന്ധിച്ച്‌ നത്തിയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ സ്കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനിരുന്ന അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി മൂന്ന് സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇതിന്‍റെ ഭാഗമായി നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ രീതിയില്‍ അരി സൂക്ഷിച്ചത് കണ്ടെത്തിയത്. അത്തരം സ്കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം.

NO COMMENTS