കേരള സർവകലാശാല ഡിഗ്രി പരീക്ഷയിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ നാഷണൽ കോളേജ് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ അനുമോദിച്ചു

104

കേരള സർവകലാശാല 2021 22 നടത്തിയ ഡിഗ്രി പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ ഉന്നതസ്ഥാനം കരസ്ഥമാക്കിയ നാഷണൽ കോളേജ് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഡോക്ടർ എസ് എ ഷാജഹാ നും വിവിധ വകുപ്പ് മേധാവികളും ചേർന്ന് അനുമോദിച്ചു

ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആര്യ ജെ അനിൽ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രുതി സനിൽകുമാർ, ബി എസ് സി ഇലക്ട്രോണിക്സിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷെറിൻ എസ് ഹനാൻ, നാലാം സ്ഥാനം കരസ്ഥമാക്കിയ ഹൗള ഫാത്തിമ, ബി സി എ യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫാത്തിമ ഹസീന, ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ മഹാദേവ് എൽ എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് സോഷ്യൽ വർക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗൗരി എ, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗോപിക എ ജി, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നന്ദന എസ് തുടങ്ങിയ വിദ്യാർഥികളെയാണ് അഭിനന്ദിച്ചത്.

മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

NO COMMENTS