ലോകകപ്പ് ഫുട്ബോൾ ; ഈജിപ്റ്റിനെതിരെ ഉറുഗ്വേയ്ക്ക് ജയം

239

മോസ്‌കോ : ലോകകപ്പ് ഫുട്ബോളിൽ ഈജിപ്റ്റിനെതിരെ ഉറുഗ്വേയ്ക്ക് ജയം. ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍ സ്വന്തമാക്കിയത്. യുറഗ്വായുടെ സൂപ്പര്‍ താരങ്ങളായ ലൂയി സ്വാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട നിരയെ 88 മിനിറ്റോളം തളച്ചിട്ട ഈജിപ്തിന് സമ്പൂര്‍ണ നിരാശ സമ്മാനിക്കുന്നതാണ് മല്‍സരഫലം. സൂപ്പര്‍ താരം മുഹമ്മദ് സല ഇല്ലാതിരുന്നിട്ടും പൊരുതിക്കളിച്ച ഈജിപ്തിന്റെ നെഞ്ച് തകര്‍ക്കുന്ന ഗോള്‍ 88-ാം മിനിറ്റിലാണ് പിറന്നത്. വലത് കോര്‍ണറില്‍ നിന്നും കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്ത് നല്‍കിയ ഫ്രീ കിക്ക് ജിമെനെസ് ബുള്ളറ്റ് ഹെഡ്റിലൂടെ ഈജിപ്ത് വലയിലെത്തിക്കുകയായിരുന്നു. അതേസമയം ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട ടീമിനെ 88 മിനിറ്റ് വരെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത് ഈജിപ്തിന്റെ അടുത്ത പോരാട്ടത്തിന് മാറ്റ് കൂട്ടും.

NO COMMENTS