കോഴിഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 100 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

198

മേലൂര്‍: വെട്ടുകടവ് തെക്കന്‍ അന്തോണിസിന്‍റെ കോഴിഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 100 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഇടയ്ക്ക് തെരുവ് നായ്ക്കളുടെ അക്രമം ഉണ്ടെങ്കിലും ഇത്രയും അധികം കുഞ്ഞുങ്ങളെ കൊല്ലുന്നത് ആദ്യമായിട്ടാണ്. 25 ലധികം നാടന്‍ കോഴികളെ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നുതിന്നിരുന്നു. പഞ്ചായത്തില്‍ ഇതിനു മുന്പ് പരാതി കൊടുത്തിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം ദിനംപ്രതി വര്‍ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY