അര്‍ജന്റീനക്ക് ഇന്ന് ജീവന്‍ മരണപോരാട്ടം ; തോറ്റാല്‍ മെസിക്കും കൂട്ടര്‍ക്കും മടങ്ങാം

222

അര്‍ജന്റീനക്ക് ഇന്ന് ജീവന്‍ മരണപോരാട്ടം. നൈജീരിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കുകയും, ഐസ്ലന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ അര്‍ജന്റീനക്ക് അടുത്ത റൗണ്ടില്‍ പ്രവേശിക്കാനാവൂ. ക്രൊയേഷ്യ, ഐസ്ലന്‍ഡ്, നൈജീരിയ ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയ്‌ക്കൊപ്പം ഉള്ളത്. ഐസ്ലന്‍ഡിനോട് ആദ്യകളിയില്‍ അപ്രതീക്ഷിത സമനിലയുടെ ഞെട്ടല്‍ മാറും മുമ്ബാണ് കരുത്തരായ ക്രൊയേഷ്യയോട് മൂന്ന് ഗോളിന്റെ ഞെട്ടിക്കുന്ന തോല്‍വിയും ഉണ്ടായത്. ഇന്ന് തോറ്റാല്‍ മെസിയുടെ അര്‍ജന്റീനക്ക് നാട്ടിലേക്ക് മടങ്ങാം. മൂന്നാം അങ്കത്തില്‍ വലിയ വിജയം നേടിയാല്‍ ഐസ്ലന്‍ഡിനുമുണ്ട് പ്രതീക്ഷ ബാക്കി. പക്ഷേ നേരിടാനുള്ളത് ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ക്രെയേഷ്യയെയാണെന്നു മാത്രം.

NO COMMENTS