കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് പിഴപ്പലിശ ഒഴിവാക്കും

241

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുത്ത ഗുണഭോക്താക്കളിൽ മാർച്ച് 31 വരെ വായ്പ തീർപ്പാക്കുന്നവർക്ക് ഇത്രയും കാലത്തെ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. കോർപ്പറേഷന്റെ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ഈ കാലയളവിൽ തുക അടച്ച് വായ്പ തീർപ്പാക്കാം. എത്ര പഴയ വായ്പക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കോർപ്പറേഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

NO COMMENTS