മത്സ്യത്തൊഴിലാളി കടാശ്വാസം: അപേക്ഷ സമർപ്പിക്കാം

156

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി 2008 ഡസംബർ 31 വരെ എടുത്ത വായ്പകൾക്കും, 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ കടാശ്വാസത്തിന് നിശ്ചിത തിയതിക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും മത്സ്യത്തൊഴിലാളി കടാശ്വാസത്തിനുള്ള പുതിയ അപേക്ഷ സമർപ്പിക്കാം. ഫോറത്തിന്റെ മാതൃക (ഫോറം സി) ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അർഹരായ മത്സ്യത്തൊഴിലാളികളിൽ അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ സഹിതം മാർച്ച് 31 നകം താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം. സെക്രട്ടറി, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, റ്റി.സി. 11/884-2, നളന്ദ റോഡ്, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003, ഫോൺ: 0471-2312010.

NO COMMENTS