ഉത്തര്‍പ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പിന് തുടക്കമായി

213

ലക്നൗ• ഉത്തര്‍പ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പിന് തുടക്കമായി. ആദ്യഘട്ടത്തില്‍ 73 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ ഒട്ടേറെ ആളുകളാണ് വോട്ടു ചെയ്യാനായെത്തുന്നത്. അതിനിടെ, വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് മഥുരയില്‍ വോട്ടെടുപ്പ് തുടങ്ങാനായിട്ടില്ല. ഏഴു ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍ ഫെബ്രുവരി 15, 19, 23, 27, മാര്‍ച്ച്‌ നാല്, എട്ട് എന്നീ തീയതികളിലായി നടക്കും. മാര്‍ച്ച്‌ 11നാണ് ഫലപ്രഖ്യാപനം. സംസ്ഥാനത്തിന്റെ പശ്ചിമഭാഗത്തുള്ള 15 ജില്ലകളാണ് ആദ്യഘട്ട വോട്ടെടുപ്പിന്റെ പരിധിയില്‍. 2013ല്‍ വര്‍ഗീയ കലാപം നടന്ന മുസാഫര്‍നഗര്‍, ഷാംലി ജില്ലകള്‍ ഇക്കൂട്ടത്തിലുണ്ട്. 73 മണ്ഡലങ്ങളിലുമായി 2.57 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന 73 മണ്ഡലങ്ങളിലെ നിലവിലെ കക്ഷിനില ഇങ്ങനെ: എസ്പിയും ബിഎസ്പിയും 24 സീറ്റുകള്‍ വീതം, ബിജെപി – 11, ആര്‍എല്‍ഡി – 9, കോണ്‍ഗ്രസ് – 5. അതേസമയം, ഇക്കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപിയുടെ അഭൂതപൂര്‍വമായ മുന്നേറ്റമാണ് ഇവിടെ കണ്ടത്. ഭൂരിപക്ഷം സീറ്റുകളിലും മുന്നിലെത്തിയത് അവര്‍തന്നെ.

NO COMMENTS

LEAVE A REPLY