പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

298

ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രികോണ മല്‍സരം നടക്കുന്ന ഡല്‍ഹിയിലെ രജൗരി ഗാര്‍ഡണിലും ഹിമാചല്‍ പ്രദേശിലെ ഭോരംഗ് മണ്ഡലത്തിലും ബിജെപി മുന്നേറുന്നു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ നഞ്ചന്‍കോടും ഗുണ്ടല്‍പേട്ടും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മധ്യപ്രദേശിലെ ആതര്‍, ഹിമാചല്‍ പ്രദേശിലെ ഭോരംഗ് എന്നിവിടങ്ങളില്‍ കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY