വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മെ​യ് മൂ​ന്നു വ​രെ അ​ട​ഞ്ഞു​ കി​ട​ക്കും

77

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മെ​യ് മൂ​ന്നു വ​രെ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ എ​ല്ലാ പൊ​തു​ച​ട​ങ്ങു​ക​ളും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് നേ​ര​ത്തെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യി​ട്ടില്ലായെന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. കാ​യി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ക​ര്‍​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്.

സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 20 ആ​ളു​ക​ളെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്നും നി​ര്‍​ദേ​ശി​ക്കു​ന്നു. നേ​ര​ത്തെ​യു​ള്ള നി​ര്‍​ദേ​ശം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ലും ഉ​ണ്ടാ​യ​ത്.

NO COMMENTS