എച്ച്‌ഐഎല്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സയിലായിരുന്ന ഡെപ്യൂട്ടി മാനേജര്‍ മരിച്ചു

194

കൊച്ചി • കളമശേരി എച്ച്‌ഐഎല്ലില്‍ കാര്‍ബണ്‍ ഡൈ സള്‍ഫേഡ് വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഡെപ്യൂട്ടി മാനേജര്‍ മരിച്ചു. ആലുവ കല്ലുങ്കല്‍ ലെയ്ന്‍ വി/429 ബിയില്‍ ഗണപതി രാമനാണു (52) മരിച്ചത്. രാത്രി ഏഴരയോടെ എറണാകുളം മെഡിക്കല്‍ സെന്ററിലായിരുന്നു മരണം. അപകടമുണ്ടായ അന്നു തന്നെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംഭവത്തില്‍ മരണം രണ്ടായി. ഗണപതി രാമനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസിസ്റ്റന്റ് മാനേജര്‍ പോള്‍ സി.തോമസ്(57) നേരത്തെ മരിച്ചിരുന്നു. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിക്കും.

NO COMMENTS

LEAVE A REPLY