നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപെട്ടത്‌ വ്യാജ ഏറ്റുമുട്ടലെന്ന് കരുതുന്നില്ല : രമേശ് ചെന്നിത്തല

147

കോട്ടയം• നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപെട്ട സംഭവത്തിന്‍റെ ദുരൂഹത ഏറി വരുന്ന പശ്ചാത്തലത്തില്‍ സംഭവത്തിനു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന വിശ്വസിക്കുന്നില്ല. എന്നാല്‍, സംഭവത്തില്‍ കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ദുരൂഹത ഇരട്ടിയാക്കുന്നു. മാവോയിസ്റ്റുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടണമെന്നു തന്നെയാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്‍റെയും നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും പൊലീസ് പിടികൂടിയപ്പോള്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കരുതെന്നു ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൃത്യമായി ജനങ്ങളോടു കാര്യങ്ങള്‍ വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY