ക്ഷയരോഗനിർണയത്തിനും ചികിത്സയ്ക്കും ജില്ലാതല ഹെൽപ്‌ലൈൻ

73

തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തിൽ ക്ഷയരോഗ ചികിത്സാ സൗകര്യങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്ര ങ്ങൾ, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ജനറൽ ആശുപത്രികൾ, ടി.ബി സെന്ററുകൾ എന്നിവിട ങ്ങളിൽ ലഭ്യമാക്കി. ഓരോ മാസത്തേയും ക്ഷയരോഗമരുന്ന് ചികിത്സാ സഹായകേന്ദ്രങ്ങളിൽ നിന്ന് രോഗബാധിത ർക്ക് നൽകുന്നു. പനി, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടുന്നവർ കഴിയുന്നതും വേഗം ആശുപത്രിയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസറെ കാണണം.

ക്ഷയരോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സേവനങ്ങൾക്കും ജില്ലാതല കോൾ സെന്ററുകളിൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ബന്ധപ്പെടാം. അടിയന്തര സാഹചര്യത്തിൽ ക്ഷയരോഗബാധിതരുടെ സംശയനിവാരണ ത്തിന് സംസ്ഥാനതലത്തിൽ ഡോക്ടറുടെ സേവനത്തിന് 9288809192 ൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം.

ജില്ലാതല കോൾസെന്ററുകളുമായി ബന്ധപ്പെടേണ്ട നമ്പർ: തിരുവനന്തപുരം – 9847820633, കൊല്ലം – 9446209541, പത്തനംതിട്ട – 9846346637, ആലപ്പുഴ – 9495645192, കോട്ടയം – 9544170968, ഇടുക്കി – 9400847368, എറണാകുളം – 9495748635, തൃശൂർ – 9349032386, പാലക്കാട് – 9746162192, മലപ്പുറം – 9048349878, കോഴിക്കോട് – 9605006111, വയനാട് – 9847162300, കണ്ണൂർ – 9447229108, കാസർഗോഡ് – 9495776005.

NO COMMENTS