കുളത്തൂപ്പുഴയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു

122

കൊല്ലം: കുളത്തൂപ്പുഴയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. കൊല്ലം കുളത്തൂപ്പുഴ എക്‌സ് സര്‍വീസ് കോളനിയില്‍ താമസിച്ചിരുന്ന 55കാരി മേരിക്കുട്ടി കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശി ചിത്തിര സെല്‍വത്തെ പൊലീസ് പിടികൂടി. മോഷണ ശ്രമത്തെ ചെറുത്ത മേരിക്കുട്ടിയെ മോഷ്ടാവ് കത്തി കൊണ്ട് കുത്തുകയായിരുന്നു.
കുത്തേറ്റ് കുഴഞ്ഞ് വീണ മേരിക്കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചിത്തിര സെല്‍വത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

NO COMMENTS