കേരളത്തില്‍ മൂന്നു ദിവസം പെയ്ത മഴ ഒരുമാസം പെയ്യേണ്ട മഴയാണ് – ദുരന്തനിവാരണ വിദഗ്ധര്‍.

127

തിരുവനന്തപുരം: കേരളത്തില്‍ മൂന്നു ദിവസം പെയ്ത മഴ ഒരുമാസം പെയ്യേണ്ട മഴയാണ് ദുരന്തനിവാരണ വിദഗ്ധര്‍.ആലത്തൂര്‍ -40, ഒറ്റപ്പാലം -33, വടകര, മണാര്‍കാട് -30, വൈത്തിരി -29, അമ്ബലവയല്‍ -26 സെന്റിമീറ്റര്‍വീതം മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്.

വളരെ കുറഞ്ഞസമയം കൊണ്ട് കനത്തുപെയ്ത മഴയാണ് വന്‍ദുരന്തങ്ങള്‍ സൃഷ്ടിച്ചതെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക് പറഞ്ഞു. വളരെ പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴകാരണം ഭൂമിയില്‍ വെള്ളമിറങ്ങി ജലബോംബുപോലെയാക്കി മാറ്റും. അതാണ് വന്‍ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് കാരണം.മുന്‍വര്‍ഷവും ഇതുപോലെ കനത്ത മഴപെയ്തിരുന്നു. എന്നാല്‍, ഇപ്രാവശ്യം മേഖലകള്‍ മാറി. ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍, എറണാകുളം ജില്ലയിലാണ് കഴിഞ്ഞവര്‍ഷം മഴ കൂടുതലായിപെയ്തത്. ഇത്തവണ വയനാട്, പാലക്കാട്, നിലമ്ബൂര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴപെയ്തത്.

2018 ഓഗസ്റ്റ് എട്ടിനും ഇവിടങ്ങളില്‍ മഴപെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ മേഖലകളില്‍ ഇപ്പോള്‍ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. വയനാട്ടില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഇരട്ടി മഴപെയ്തു. അതിനാലാണ് പലപ്രദേശങ്ങളും വെള്ളത്തിലായത്.

NO COMMENTS