ഡിപ്ലോമ ഇൻ സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രീയൽ റിലേഷൻസ്: കിലെ – ഐ.എൽ.ഒ ധാരണാപത്രം 21ന്

6

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ)യും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) യും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിപ്ലോമ കോഴ്സ് ഇൻ സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഴ്സിന്റെ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ജൂൺ 21ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി യുടെ അധ്യക്ഷതയിൽ മാസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കും.

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ലേബർ ഇൻസ്റ്റിറ്റ്യൂട്ടുമായി ഐ.എൽ.ഒ കരാർ ഒപ്പുവയ്ക്കുന്നത്. കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ്, ഐ.എൽ.ഒ ഡെപ്യൂട്ടി ഡയറക്ടർ സതോഷി സസാകി, തൊഴിൽ വകുപ്പ് സെക്രട്ടറി അജിത്ത് കുമാർ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ വീണ എൻ മാധവൻ തുടങ്ങിയവർ പങ്കെടുക്കും

NO COMMENTS

LEAVE A REPLY