ക്ലാസ് മുറിയില്‍ വെച്ച്‌ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; സ്കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

210

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂള്‍ ക്ലാസ് മുറിയില്‍ വെച്ച്‌ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച സ്കൂളിലെ പ്യൂണായ വികാസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വകാര്യ ഭാഗത്ത് വേദനയും രക്തവും വരുകയും പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തുതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും പരിശോധനയിലും കൗണ്‍സിലിങിലും പീഡനം നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു.

NO COMMENTS