നടി ആക്രമിക്കപ്പെട്ട കേസ് ; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

253

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസ് നിലപാട്. ഹൈകോടതിയിലെ ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്‍റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച്‌ പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

NO COMMENTS