വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ആരംഭിച്ചു – ഇടുക്കി

126

ഇടുക്കി : വയറിളക്ക രോഗ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല ഉദ്ഘാടനവും സെമിനാറും അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി മുക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വയറിളക്ക രോഗങ്ങളും അതുവഴിയുള്ള മരണനിരക്കും ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ 1978 മുതല്‍ വയറിളക്ക രോഗ നിയന്ത്രണത്തിനുള്ള ദേശീയ ആരോഗ്യ പരിപാടി നടപ്പിലാക്കി വരുന്നു.

ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളിലെ പ്രധാനപെട്ട ഒരു ആരോഗ്യ പ്രശ്‌നമാണ് വയറിളക്ക രോഗങ്ങളും അവ മൂലമുള്ള മരണങ്ങളും. കേരളത്തില്‍ രോഗ നിരക്കില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും രോഗ ഭീഷണിയില്‍ നിന്നും പൂര്‍ണമായി സുരക്ഷിതമല്ല. ശുദ്ധമായ കുടിവെള്ള കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുകയും സാനിറ്ററി സൗകര്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കാനും ഖരമാലിന്യ നിര്‍മാര്‍ജനത്തിന് സമഗ്രവും ശാശ്വതവുമായ പരിഹാരം കാണുകയും ചെയ്താല്‍ മാത്രമേ വയറിളക്കരോഗങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്ക്കുവാന്‍ സാധിക്കുകയുള്ളു.

മെഡിക്കല്‍ ഓഫീസര്‍ സുരേഷ് വര്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ലീന അഗസ്റ്റിന്‍, ഗ്രാമപഞ്ചായത്ത് അംഗം ശ്രീകല ഗോപി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സി.ജെ ജയിംസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ എന്‍ വിനോദ്, മുട്ടം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ കെ സി ചാക്കോ, അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അനില ബേബി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, മുട്ടം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോസ് സിറിയക് തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം തൊടുപുഴ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിതാര മാത്യു ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.

NO COMMENTS