അ​ര​വി​ന്ദ് കേ​ജ​രി​വാ​ളിന്‍റെ ധര്‍ണയ്‌ക്കെതിരെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തിയുടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം ​

167

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ന​ട​ത്തു​ന്ന രാ​ജ്നി​വാ​സ് ധ​ര്‍​ണ​യ്ക്കെ​തി​രെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. സമരത്തിന് ആരാണ് അനുമതി നല്‍കിയതെന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​നോ​ട് കോടതി ചോദിച്ചു. ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ സ​മ​രം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കേസില്‍ ഐഎഎസ് അസോസിയേഷനെകൂടി കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസില്‍ ബുധനാഴ്ച വാദം തുടരും. സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​രു​ന്ന നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രാ​യ മ​നീ​ഷ് സി​സോ​ഡ, സ​ത്യേ​ന്ദ്ര ജെ​യി​ന്‍, ഗോ​പാ​ല്‍ റാ​യും ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ വ​സ​തി​യി​ല്‍ സ​മ​രം ആ​രം​ഭി​ച്ച​ത്.

NO COMMENTS