വിഴിഞ്ഞം ചൊവ്വൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്

224

ചൊവ്വൂര്‍ : വിഴിഞ്ഞം ചൊവ്വൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. പട്ടം താണുപിള്ള മെമോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് റോഡില്‍ നിന്നും തെന്നി മാറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS