ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ പി​താ​വ് ശ്ര​മി​ക്കു​ന്ന​താ​യി ബി​ജെ​പി എം​ എ​ല്‍ ​എ​ യു​ടെ മ​ക​ള്‍.

136

ബ​രേ​ലി: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബ​രേ​ലി ജി​ല്ല​യി​ലെ ബി​താ​രി ചെ​യ്ന്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര​യു​ടെ മ​ക​ള്‍ സാ​ക്ഷി മി​ശ്ര​യാ​ണ് (23) ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് സാ​ക്ഷി ത​നി​ക്ക് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച അ​ജി​തേ​ഷ് കു​മാ​ര്‍ (29) എ​ന്ന ദ​ളി​ത് യു​വാ​വി​നെ താ​ന്‍ വി​വാ​ഹം ചെ​യ്ത​താ​യും വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ സാ​ക്ഷി പ​റ​യു​ന്നു. മ​റ്റൊ​രു വീ​ഡി​യോ​യി​ല്‍ ത​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​മാ​ണെ​ന്നും സാ​ക്ഷി പ​റ​ഞ്ഞു.​ബ​രേ​ലി​യി​ലെ മ​റ്റ് എം​എ​ല്‍​എ​മാ​രും എം​പി​മാ​രും രാ​ജേ​ഷ് മി​ശ്ര​യെ സ​ഹാ​യി​ക്ക​രു​ത്. അ​ദ്ദേ​ഹം ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ത​ന്നെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക. ത​നി​ക്കോ ത​ന്‍റെ ഭ​ര്‍​ത്താ​വി​നോ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ രാ​ജേ​ഷ് മി​ശ്ര​യെ ജ​യി​ലി​ല​ട​യ്ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ താ​ന്‍ ചെ​യ്യു​മെ​ന്നും സാ​ക്ഷി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ബി​ജെ​പി എം​എ​ല്‍​എ ഇ​തു​സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. വീ​ഡി​യോ സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് അ​റി​വ് ല​ഭി​ച്ചെ​ന്നും ദ​മ്ബ​തി​ക​ള്‍​ക്ക് മ​തി​യാ​യ സു​ര​ക്ഷ ന​ല്‍​കാ​ന്‍ എ​സ്‌എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഡി​ഐ​ജി ആ​ര്‍.​കെ പാ​ണ്ഡ്യ അ​റി​യി​ച്ചു.

NO COMMENTS