കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ടു സ്വന്തം നിലയില്‍ സമരം ചെയ്താല്‍ മതിയെന്നതു എഐസിസിയുടെ തീരുമാനം : വി.എം.സുധീരന്‍

160

കൊല്ലം • കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ടു സ്വന്തം നിലയില്‍ സമരം ചെയ്താല്‍ മതിയെന്നതു എഐസിസിയുടെ തീരുമാനമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും യോജിച്ചു സമരം ചെയ്യുന്നതു ഇല്ലാതാക്കിയതു കെപിസിസി പ്രസിഡന്റിന്റെ നിലപാടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്്ണന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. നിയമസഭയില്‍ യോജിക്കുമ്ബോഴും പുറത്ത് അതതു പാര്‍ട്ടികള്‍ സമരം ഏറ്റെടുത്തു നടത്തണമെന്ന എഐസിസിയുടെ തീരുമാനമാണു കേരളത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. യോജിച്ച പ്രക്ഷോഭത്തിന് തുരങ്കം വച്ചത് വി.എം.സുധീരനാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

NO COMMENTS

LEAVE A REPLY