ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

218

ന്യൂഡല്‍ഹി : ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 373 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് 163 റണ്‍സിന്‍റെ ലീഡ് ലഭിച്ചു. 356/9 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ലങ്ക ഇന്ന് 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. മൂന്നാം ദിനം ആഞ്ചലോ മാത്യൂസുമായി ചേര്‍ന്ന് നായകന്‍ ചാണ്ഡിമല്‍ ലങ്കയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും രക്ഷിച്ചിരുന്നു. മാത്യൂസ് 111 റണ്‍സുമായി മൂന്നാം ദിനം പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശര്‍മ, ആര്‍.അശ്വിന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ജഡേജയ്ക്കും ഷമിക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ 12/1 എന്ന നിലയിലാണ്. ഒന്‍പത് റണ്‍സ് നേടിയ മുരളി വിജയിയാണ് പുറത്തായത്. ഇന്ത്യയ്ക്ക് ഇപ്പോള്‍ 175 റണ്‍സ് ലീഡുണ്ട്.

NO COMMENTS