കണ്ണൂര്‍ ഡിസിസി ഓഫിസിനു നേരെ ആക്രമണം

163

കണ്ണൂര്‍: ഡിസിസി ഓഫിസിനു നേരെ ആക്രമണം. കണ്ണൂര്‍ തെക്കി ബസാറില്‍ ആനക്കുളത്തിനു സമീപമുള്ള ഓഫിസിനു നേരെ ഇന്നു പുലര്‍ച്ചെയാണു ആക്രമണമുണ്ടായത്. ഓഫിസിനു മുന്‍വശത്തുള്ള നെയിംബോര്‍ഡ്, അലമാര, കസേരകള്‍, പ്രചാരണ ബോര്‍ഡുകള്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. വരാന്തയില്‍ കിടന്നിരുന്ന കസേരളും മേശയും വഴിയിലേക്ക് വലിച്ചെറിഞ്ഞു. കസേരകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഡിസിസി ഓഫിസില്‍ കെട്ടിയ ബാനറും നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് അയല്‍വാസികള്‍ ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് ആക്രമണം നടന്നവിവരം അറിയുന്നത്. ബൈക്കിന്റെ ശബ്ദം കേട്ടതായും അയല്‍വാസികള്‍ പെലീസിനെ അറിയിച്ചിട്ടുണ്ട്.