മൊഹാലി ഏകദിനം ; ഇന്ത്യക്ക് തകർപ്പൻ ജയം

250

മൊഹാലി: ആദ്യ ഏകദിനത്തിലെ പരാജയത്തിന് രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് മറുപടി നല്‍കി മറുപടി നല്‍കി ടീം ഇന്ത്യ. മൊഹാലിയില്‍ 141 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ലങ്കയ്ക്ക് മറുപടി നല്‍കിയത്. നായകന്‍ രോഹിതിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ 393 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 153 പന്തില്‍ 13 ഫോറും 12 സിക്‌സറുകളും പറത്തിയാണ് രോഹിത് കരിയറിലെ തന്റെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (68) രോഹിത്തും ചേര്‍ന്ന് നല്‍കിയത്. ടീം സ്‌കോര്‍ 115ല്‍ നില്‍ക്കെ ധവാനാണ് ആദ്യം മടങ്ങിയത്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി ശ്രേയസ് അയ്യര്‍ (88) രോഹിത്തിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചുകയറി. 70 പന്തില്‍ ഒമ്പതു ഫോറും രണ്ട് സിക്‌സറുകളും അടക്കമായിരുന്നു ശ്രേയസിന്റെ 88 റണ്‍സ്. അനായാസം ബൗണ്ടറികള്‍ പായിച്ച ഇരുവരും രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഏഞ്ചലോ മാത്യൂസ്(111) മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്. ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വീണു.

NO COMMENTS