അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

216

ഷിക്കാഗോ • 161 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമായി മിയാമിയിലേക്കു പറക്കാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ഷിക്കാഗോയിലെ ഒഹെയര്‍ വിമാനത്താവളത്തില്‍നിന്നു വെള്ളിയാഴ്ച പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. യാത്രക്കാര്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
അപകടത്തില്‍ പരുക്കേറ്റ 20 പേരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് നിസാര പരുക്കേറ്റത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മിയാമിയിലേക്ക് എത്തിക്കുമെന്ന് കമ്ബനി അറിയിച്ചു.
അതേസമയം, അപകടത്തിനു കാരണമെന്താണെന്ന് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY